നഴ്സിംഗ് പഠനം എന്നാൽ ബി.എസ്.സി, എം.എസ്.സി മാത്രമല്ല; അറിയാം ഈ കോഴ്സുകളും.

നഴ്സിംഗ് പഠനം എന്നാൽ ബി.എസ്.സി, എം.എസ്.സി മാത്രമല്ല; അറിയാം ഈ കോഴ്സുകളും.




ലോക വ്യാപകമായി ഇന്ന് ലഭ്യമായിട്ടുള്ള അവസരങ്ങളും ആകർഷകമായ ശമ്പളവുമാണ് നഴ്സിംഗ് കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. എല്ലാത്തിലുമുപരി ജനങ്ങളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കാൻ കഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്. വളരെ പെട്ടെന്നാണ് നഴ്സിംഗ് കോഴ്സുകളുടെ ഡിമാന്റ് വർദ്ധിച്ചത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി ആകർഷകമായ അവസരങ്ങൾ വന്നതോടെ കൂടുതൽ വിദ്യാർത്ഥികൾ പ്ലസ്ടു കഴിഞ്ഞ് നഴ്സിംഗ് കോഴ്സുകൾ തെരഞ്ഞെടുക്കാൻ തുടങ്ങി. ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് മാത്രമല്ല നഴ്സിംഗ് കോഴ്സുകൾ മറ്റ് പല കോഴ്സുകളും ഇപ്പോൾ ലഭ്യമാണ്.

ഡി​ഗ്രി നഴ്സിം​ഗ് കോഴ്സുകൾ

പ്ലസ്ടു കഴിഞ്ഞ് ബിരുദ കോഴ്സുകൾക്ക് ചേർന്ന് പഠിക്കാൻ അവസരമുണ്ട്. ബി.എസ്.സി നേഴ്സിംഗ് പഠിച്ചിറങ്ങുന്നവരാണ് ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷം നഴ്സുമാരും. അധ്യാപന രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദാനന്തര ബിരുദ കോഴ്സായ എം.എസ്.സി നഴ്സിംഗിന് ചേരാം.

നഴ്സിം​ഗ് ഡിപ്ലോമ കോഴ്സ്

അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് തലങ്ങളിലുള്ള ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ്. 1 വർഷം മുതൽ 3.5 വർഷം വരെ ദൈർഘ്യമുള്ള കോഴ്സുകളായിരിക്കും.


സർട്ടിഫിക്കറ്റ് പ്രോ​ഗ്രാം

ചില കോളേജുകളിൽ നഴ്സിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാൻ അവസരമുണ്ട്. 6 മാസം മുതൽ 1 വർഷം വരെയാണ് ഈ കോഴ്സുകളുടെ ദൈർഘ്യം. 

ബിരുദ കോഴ്സുകൾ

ബി.എസ്.സി നഴ്സിംഗ്- 4 വർഷം, ബി.എസ്.സി (ഹോൺസ്) നഴ്സിംഗ്- 2 വർഷം, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ്- 2 വർഷം, ബി.എസ്.സി നഴ്സിംഗ് (പോസ്റ്റ് സർട്ടിഫിക്കറ്റ്)- 2 വർഷം

ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകൾ

എ.എൻ.എം- 2 വർഷം, ജി.എൻ.എം- 3 വർഷം, ഹോം നഴ്സിംഗ് ഡിപ്ലോമ- 1 വർഷം, എമർജൻസി ആന്റ് ട്രോമ കെയർ ടെക്നീഷ്യൻ- 2 വർഷം, നഴ്സിംഗ് അ‍ഡ്മിനിസ്ട്രേഷൻ ഡിപ്ലോമ- 3 വർഷം, ന്യൂറോ നഴ്സിംഗ്- 2 വർഷം, ഹെൽത്ത് അസിസ്റ്റന്റ്- 1 വർഷം, ആയൂർവേദിക് നഴ്സിംഗ് സർട്ടിഫിക്കറ്റ്- 1 വർഷം, ഹോം നഴ്സിംഗ്- 1 വർഷം, സർട്ടിഫിക്കറ്റ് ഇൻ മറ്റേണൽ ആന്റ് ചൈൻഡ് ഹെൽത്ത് കെയർ- 6 മാസം, കെയർ വേസ്റ്റ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ്- 6 മാസം, സ‍ർട്ടിഫിക്കറ്റ് ഇൻ പ്രൈമറി നഴ്സിംഗ് മാനേജ്മെന്റ്- 1 വർഷം


ബിരുദാനന്തര ബിരുദ കോഴ്സുകൾ

എം.എസ്.സി നഴ്സിംഗ്- 2 വർഷം, എം.എസ്.സി ചൈൽഡ് ഹെൽത്ത് നഴ്സിംഗ്- 2 വർഷം, എം.എസ്.സി കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ്- 2 വർഷം, എം.എസ്.സി മെഡിക്കൽ സർജിക്കൽ നഴ്സിംഗ്- 2 വർഷം, എം.എസ്.സി മറ്റേണിറ്റി നഴ്സിംഗ്- 2 വർഷം, എം.എസ്.സി പീഡിയാട്രിക് നഴ്സിംഗ്- 2 വർഷം, എൺ.ഡി മിഡ്വൈഫറി- 2 വർഷം, പി.എച്ച്.ഡി നഴ്സിംഗ്- 2-5 വർഷം, എം.ഫിൽ നഴ്സിംഗ്- 1-2 വർഷം.

Comments

Popular posts from this blog